News

മാറേണ്ടതുണ്ട്, മലയാളികളുടെ മനോഭാവങ്ങൾ

പുനരധിവാസത്തിന്റെയും പുനർനിർമാണത്തിന്റെയും രൂപരേഖ തയ്യാറാക്കുന്നിടത്തുനിന്നുതന്നെ പുതിയൊരു അധിവാസപദ്ധതി നാം തുടങ്ങേണ്ടതുണ്ട്. നമ്മുടെ മനോഭാവം മാറ്റിയെടുക്കുക എന്നതിൽനിന്ന് തുടങ്ങണം. മനുഷ്യർ സമൂഹമായി നിലനിന്നുപോരുന്നിടത്തൊക്കെ ജീവിക്കുന്ന അതതു പരിസരവുമായാണ് ഇണങ്ങിച്ചേരുന്നത്. അതുകൊണ്ടുതന്നെ അവരവരുടെ ജീവിതസ്ഥലത്തുനിന്നോ പരിസരങ്ങളിൽനിന്നോ മാറിത്താമസിക്കേണ്ടി വരുന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരവരുടെ സ്ഥലത്തായാൽപോലും പുതിയൊരു ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നതും പലർക്കും അംഗീകരിക്കാനാകില്ല. ജീവിതത്തിനപ്പുറത്ത് മറ്റൊന്നുമില്ലെന്നും ജീവിക്കുകയെന്നതാണ് പ്രധാനമെന്നും കരുതുന്നിടത്തുമാത്രമേ മാറിയുള്ള ചിന്തകൾക്ക് സ്ഥാനം ലഭിക്കുകയുള്ളൂ. വീടുകൾ നിർമിക്കുമ്പോൾ മലമ്പ്രദേശങ്ങളായ ഇടുക്കിയിലും വയനാട്ടിലും മരണങ്ങൾ ഏറെയും സംഭവിച്ചിട്ടുള്ളത് […]

More Details
വെള്ളം കയറി നശിച്ചതെല്ലാം കളയാൻ വരട്ടെ ! ഇ–മാലിന്യം പണം നൽകി വാങ്ങാൻ ആളുണ്ട്

വെള്ളം കയറി നശിച്ചതെല്ലാം കുപ്പയിലേക്ക് തള്ളാന്‍ വരട്ടെ. വെള്ളപ്പൊക്കം നശിപ്പിച്ച ഇലട്രിക് ,ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ശേഖരിച്ചുവച്ചാല്‍ ആപത്ത് കാലത്ത് ചെറുതെങ്കിലും ഒരു തുക കയ്യില്‍ കിട്ടും.ഒപ്പം മാലിന്യമെന്ന വലിയ തലവേദനയും ഒഴിഞ്ഞുകിട്ടും. പ്രളയമേഖലകളിലെ ഇ–മാലിന്യം പണം കൊടുത്തുവാങ്ങാന്‍ തയാറായി കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനം രംഗത്ത്. റീസൈക്ലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേവ്സ് സ്ഥാപനമാണ് ഇ–മാലിന്യങ്ങളും ഇലക്ട്രിക്കല്‍ മാലിന്യങ്ങളും വാങ്ങാന്‍ തയാറായി രംഗത്തെത്തിയിരിക്കുന്നത്. കിലോയ്ക്ക് ഇരുപത്തിയഞ്ച് രൂപ മുതല്‍ ഇരുന്നൂറു രൂപ വരെ നല്‍കിയാണ് ഇ– മാലിന്യങ്ങള്‍ കമ്പനി […]

More Details
ദുരിതമൊഴിയാതെ കുട്ടനാട്; പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ നിലംപൊത്താറായി

ആഴ്ചകളേറെയായി പ്രളയജലം കെട്ടിക്കിടന്നതോടെ കുട്ടനാട്ടില്‍ വീടുകളിലേറെയും നിലംപൊത്താറായി. വീട്ടുസാധനങ്ങള്‍ നനഞ്ഞ് നശിച്ചതിന് പുറമെ കുത്തൊഴുക്കില്‍ ഒലിച്ചുംപോയി. ക്യാപുകളില്‍നിന്ന് തിരിച്ചെത്തിയതോടെ കിടന്നുറങ്ങാന്‍ വഴിയില്ലാതെ വലയുന്നവരും ഏറുകയാണ്. നവകേരള നിര്‍മിതിയില്‍ കുട്ടനാടിന് മുഖ്യ പരിഗണന നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഗ്രാമങ്ങള്‍ ബാക്കിവയ്ക്കുന്നത്. നെടുമുടി പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലുള്ള കാരുവള്ളിത്തറ ത്രേസ്യാമ്മയുടെ വീടാണിത്. ജനലും വാതിലുമെല്ലാം പൊളിഞ്ഞുവീണു. മേല്‍ക്കൂര അടര്‍ന്നു. മഹാപ്രളയത്തില്‍ മുങ്ങിപ്പോയ പാര്‍പ്പിടമാണിത്. ത്രേസ്യാമ്മയും മകന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും താമസിക്കുന്ന അല്ല താൃമസിച്ചിരുന്ന വീടാണ്. പൂന്തോട്ടയിലെ ക്യാംപില്‍നിന്ന് മടങ്ങിവന്നപ്പോള്‍ വീടിന് മുന്നില്‍ […]

More Details
ബുള്ളറ്റിൽ ഹിമാലയ യാത്രയ്‌ക്കൊരുങ്ങി 2 യുവതികൾ

ബുള്ളറ്റിൽ ഹിമാലയ യാത്രയ്‌ക്കൊരുങ്ങുകയാണ് തൃശൂർ സ്വദേശിനികളായ രണ്ടു പത്തൊമ്പതുകാരികൾ. 18 ദിവസത്തെ യാത്രയിൽ 6000 കിലോമീറ്റർ താണ്ടുകയാണ് ലക്ഷ്യം. ചാലക്കുടി സ്വദേശികളായ ആൻഫിയും അനഘയുമാണ് സാഹസികസഞ്ചാരത്തിന് ഒരുങ്ങുന്നത്. സ്ത്രീസുരക്ഷ എന്ന സന്ദേശമുയർത്തിയാണ് തങ്ങളുടെ യാത്രയെന്നും ജൂൺ 19ന് ചാലക്കുടിയിൽനിന്ന് യാത്ര ആരംഭിക്കുമെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽനിന്ന് ചണ്ഡീഗഢ്, മണാലി, കൊയ്‌ലോങ്ങ്, ലേ, നുബ്ര വഴി പാങ്ങോങ്ങിലെത്തുന്ന രീതിയിലാണ് യാത്ര. ബുള്ളറ്റ് ഓടിക്കാൻ തുടങ്ങിയതുമുതൽ ധൈര്യത്തോടെയും തന്റേടത്തോടെയും ആളുകളോട് സംസാരിക്കാൻ സാധിച്ചതായി ഇവർ പറയുന്നു. 350 സിസി […]

More Details
YOUR EXTRAORDINARY STORY STARTS NOW
Write us a mail

Or Call us now
+91 9605730071