Special Package

ഇടുക്കി പാഞ്ചാലിമേട് ടൂറിസം പദ്ധതി ഒന്നാം ഘട്ടം നാടിന് സമര്‍പ്പിച്ചു

ഇടുക്കിയിലെ ടൂറിസം സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുന്ന തലത്തിലേക്ക് മാറണമെന്നും വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് അത്തരത്തിലുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞു.പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ പൂര്‍ത്തീകരിച്ച ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു സമയത്തും ഏതൊരു ടൂറിസ്റ്റിനും വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്താന്‍ കഴിയണം. കേരളത്തിലെത്തിയ വിദേശ വനിതയുടെ മരണം ടൂറിസം മേഖലക്ക് തീരാകളങ്കമായി. ഇത്തരം ദുരനുഭവങ്ങള്‍ ഇനിയൊരിക്കലും ഉണ്ടാകാന്‍ പാടില്ല,അതിനായി ടൂറിസം രംഗത്ത് കര്‍ശന നിയമങ്ങളും നടപടികളും ഉണ്ടാകും, അതിഥികളെ ഈശ്വരനു തുല്യം കാണു പാരമ്പര്യമാണ് മലയാളിക്കുള്ളത്,അത്തരത്തില്‍ ടൂറിസം സംസ്‌കാരം വളര്‍ത്തിയെടുക്കണം,നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ പൂര്‍ത്തിയാകുമ്പോള്‍ വിനോദസഞ്ചാരികളുടെ പറുദീസയായി പാഞ്ചാലിമേട് മാറുമെന്നും മന്ത്രി പറഞ്ഞു.

YOUR EXTRAORDINARY STORY STARTS NOW
Write us a mail

Or Call us now
+91 9605730071