ദുരിതമൊഴിയാതെ കുട്ടനാട്; പ്രളയത്തില്‍ മുങ്ങിയ വീടുകള്‍ നിലംപൊത്താറായി

ആഴ്ചകളേറെയായി പ്രളയജലം കെട്ടിക്കിടന്നതോടെ കുട്ടനാട്ടില്‍ വീടുകളിലേറെയും നിലംപൊത്താറായി. വീട്ടുസാധനങ്ങള്‍ നനഞ്ഞ് നശിച്ചതിന് പുറമെ കുത്തൊഴുക്കില്‍ ഒലിച്ചുംപോയി. ക്യാപുകളില്‍നിന്ന് തിരിച്ചെത്തിയതോടെ കിടന്നുറങ്ങാന്‍ വഴിയില്ലാതെ വലയുന്നവരും ഏറുകയാണ്. നവകേരള നിര്‍മിതിയില്‍ കുട്ടനാടിന് മുഖ്യ പരിഗണന നല്‍കേണ്ടതിന്റെ ആവശ്യകതയാണ് ഗ്രാമങ്ങള്‍ ബാക്കിവയ്ക്കുന്നത്.

നെടുമുടി പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലുള്ള കാരുവള്ളിത്തറ ത്രേസ്യാമ്മയുടെ വീടാണിത്. ജനലും വാതിലുമെല്ലാം പൊളിഞ്ഞുവീണു. മേല്‍ക്കൂര അടര്‍ന്നു. മഹാപ്രളയത്തില്‍ മുങ്ങിപ്പോയ പാര്‍പ്പിടമാണിത്. ത്രേസ്യാമ്മയും മകന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും താമസിക്കുന്ന അല്ല താൃമസിച്ചിരുന്ന വീടാണ്. പൂന്തോട്ടയിലെ ക്യാംപില്‍നിന്ന് മടങ്ങിവന്നപ്പോള്‍ വീടിന് മുന്നില്‍ അന്താളിച്ചുനില്‍ക്കേണ്ട ദുരവസ്ഥ.
കുത്തൊഴുക്കില്‍ വീടിന്റെ ഭിത്തികളെല്ലാം തകര്‍ന്നു. അകത്തുകയറി നഷ്ടക്കണക്കുകളെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥ. മുറ്റംനിറയെ ഇപ്പോഴും വെള്ളക്കെട്ടാണ്. കുഞ്ഞുമക്കളുമായി എങ്ങോട്ടുപോകും? വീടിന്റെ ഓരത്തുളള കടമുറിയിലാണ് ഇപ്പോള്‍ താമസം.
ഇത് ഒറ്റപ്പെട്ട ഒരു ജീവിത കഥയല്ല. കുട്ടനാടിന്റെ ഒട്ടുമിക്ക മേഖലകളിലും വീടുകളെല്ലാം വാസയോഗ്യമല്ലാതായി. പ്രളയാനന്തരം കുട്ടനാടിന്റെ ദുരിതം സങ്കടം നിറഞ്ഞതാണ്, അത് വിവരാണാതീതവുമാണ്.
YOUR EXTRAORDINARY STORY STARTS NOW
Write us a mail

Or Call us now
+91 9605730071