Special Package

വിദേശ വിനോദയാത്ര 1000 കോടിയുടെ ബിസിനസ്സ്

മലയാളികള്‍ വിനോദയാത്ര വിദേശ രാജ്യങ്ങളിലേയ്ക്ക് ആരംഭിച്ചിരിക്കുന്നു. പാശ്ചാത്യര്‍ അവധി ആഘോഷിക്കുന്നത്പോലെ മലയാളികളും ഓട്ട് ബോണ്ട് ടൂറിസം ജീവിതത്തിന്‍റെ ഭാഗമാക്കിയിരിക്കുന്നു.
വിശുദ്ധനാടുകളിലേക്കും ഇസ്രായേല്‍, മക്കയിലേക്കുമുള്ള യാത്രകളാണ് കൂടുതല്‍ ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ് വിദേശ വിനോദയാത്ര. ടൂറിസം സീസണ്‍ വര്‍ഷം ആയിരം കോടി രൂപയിലേറെ ബിസിനസ്സ് ഈ രംഗത്ത് നടക്കുന്നു.
കേരളത്തില്‍ ബാര്‍ നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ വന്നതോടെ ഇന്‍ ബൗണ്ട് സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവുവരുകകയും ഔട്ട് ബോണ്ട് ടൂറിസത്തില്‍ വളര്‍ച്ചയുണ്ടാവുകയും ചെയ്തിട്ടുണ്ട്.
യാത്രയില്‍ ദൂരിഭാഗവും തായ്ലന്‍ഡ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍, മലേഷ്യ, വിയറ്റ്നാം എന്നിവിടിങ്ങളിലേക്കാണ് ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ യൂറോപ്പില്‍ പഴയ സോവിയറ്റ് യൂണിന്‍ന്‍റെ ഭാഗമായിട്ടുള്ള രാജ്യങ്ങള്‍ എന്നിങ്ങനെനീളുന്നു. സ്വിറ്റ്സര്‍ലന്‍ഡും, ഫ്രാന്‍സും, ജര്‍മ്മനിയും, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളും ആളുകള്‍ തിരഞ്ഞെടുക്കപ്പെടുന്നു.
ടൂറിസത്തില്‍ കേരളവുമായി മത്സരിക്കുന്ന ശ്രീലങ്കയിലേക്കും മലയാളികള്‍ യാത്ര ചെയ്യുന്നു. എന്നുള്ളത് ജി.എസ്.സി.റ്റി. പോലുള്ള നികുതി നിരക്കില്‍ വരുന്ന മാറ്റങ്ങളുടെ ഫലമായാണ്.
കേരളത്തില്‍ വരുന്ന വിനോദസഞ്ചാരികള്‍ക്കും 5% ജി.എസ്.റ്റിയും ഹോട്ടല്‍ മുറികളിലേക്കുള്ള 28% വരെയുള്ള മുറിവാടകയുടെ നികുതിയും നല്‍കണമെങ്കില്‍ വിദേശത്ത് 5% മുതല്‍ 10% വരെ മാത്രമാണ് നികുതിയുള്ളത്
മദ്യനയം ടൂറിസം രംഗത്ത് തകര്‍ച്ച പരിഹരിക്കണം.
ബാറുകള്‍ നിര്‍ത്തലാക്കിയത് ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് വിഘാതമായി മദ്യനയത്തിലുള്ള മാറ്റം ടൂറിസം മേഖലയില്‍ 30% വരുമാനം കുറഞ്ഞു. കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. എന്നാണ് ആസൂത്രണബോര്‍ഡ് വിലയിരുത്തല്‍ 2010 ല്‍ ടൂറിസം മേഖലയില്‍ 18% വളര്‍ച്ച നിരക്ക് ഉണ്ടായിരുന്നുവെങ്കില്‍ 2016 ല്‍ 7% വരെ ഇതെല്ലാം 5% ത്തിലേക്കും താണു ടൂറിസം രംഗത്ത് നിക്ഷേപകര്‍ കടകെണിയിലായി.
കേരളത്തിന് ഏറ്റവും അധികം വരുമാനമുണ്ടാക്കിയിരുന്നു മെസ് ടൂറിസത്തിനാണ് മദ്യനയം മൂലം നഷ്ടമുണ്ടായത് 6% ഇടിവാണ് സമ്മേളനങ്ങളും യോഗങ്ങളും ഉള്‍പ്പെടുന്ന മെസ് ടൂറിസത്തിനുണ്ടായത്.
ഉള്‍നാടന്‍ ജലപാതവികസനവും ടൂറിസവും
ലോകത്തിലെ തന്നെ ഏറ്റവും രണ്ടാമത്തെ ബാക്ക് വാട്ടര്‍ ടൂറിസമാണ് കേരളത്തിലേത് സമുദ്രനിരപ്പില്‍ താഴെ സ്ഥിതിചെയ്യുന്ന ഹോളണ്ടിനേക്കാള്‍ മെച്ചപ്പെട്ട സാധ്യതകള്‍ കേരളത്തിനുണ്ട്.
ഉള്‍നാടന്‍ ജലഗതാഗതവും, ജലപാതവികസനവും കേരളത്തിന്‍റെ മുഖശ്ചായ തന്നെ മാറ്റിമറിക്കും. ജലഗതാഗതം വികസിക്കുന്നതിന്‍റെ ആത്യന്തികമായ ഗുണം കേരളത്തിന് വളരെ അധികമാണ് ആദ്യമായി ജലപാതയിലൂടെയുള്ള ഗതാഗതങ്ങള്‍ ഉപയോഗപ്പെടുത്താം. കേരളത്തിന് ഏറ്റവും മധികം വരുമാനം ലഭിക്കുന്ന ടൂറിസംമേഖയ്ക്ക് പുതിയ മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കും. ഗ്രാമീണ ജീവിതത്തിന്‍റെ നേരിട്ടുള്ള കാഴ്ചകള്‍, വഞ്ചിവീടുകള്‍, കായല്‍പ്പരപ്പിലെ സൗന്ദര്യം എന്നിവ ആസ്വാദ്യകരമാക്കാം.
കേരളത്തിലെ വിനോദസഞ്ചാര മേഖലകളായ, കുമരകം, ആലപ്പുഴ അഷ്ടമുടിക്കായല്‍, കോവളം, വര്‍ക്കല, കൊച്ചി, കുട്ടനാട് തുടങ്ങിയവയെല്ലാം ജലപാതയിലാണ് ബന്ധപ്പെടുകിടക്കുന്നത്.
കൃഷിയും മത്സ്യബന്ധനവും അനുബന്ധ ജീവിതരീതികളും ഗ്രാമീണ ജീവിതവുമായി സമരസപ്പെട്ടു കിടക്കുന്നു. ഉത്തരവാദിത്വടൂറിസത്തിനുസാധ്യതകളാണ് ജലപാത വികസനമായി ബന്ധപ്പെട്ടു കിടക്കുന്നത് നൂറുകണക്കിന് തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിച്ചെടുക്കാം.
തിരുവനന്തപുരം കൊച്ചി കണ്ണൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളുടമായി ഉള്‍നാടന്‍ ജലഗതാഗതത്തെ കൂട്ടിയിണക്കും വിമാനമിറങ്ങി വരുന്നവര്‍ക്ക് വഞ്ചിവീടുകളും, ഉല്ലാസപ്പെടല്‍പോലുള്ളവയും സാധ്യമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജലപാത 421 കിലോ മീറ്റര്‍ ദൂരം കേരളത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 2015 വരെ 225 കോടി ചിലവഴിച്ച് 37 കിലോ മീറ്റര്‍ ദൂരം മാത്രമാണ് ജല ഗതാഗതത്തിന് ഉപയോഗിക്കുന്നുള്ളു സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതുമൂലം 114 കിലോ മീറ്റര്‍ വരെ പൂര്‍ത്തിയതാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
നഗരത്തിനു നടുവിലുള്ള ജലപാതകളാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ടൂറിസം രംഗത്ത് മുഖ്യവരുമാനം മാര്‍ഗ്ഗവും ആകര്‍ഷണവും. നമ്മുടെ വഞ്ചിവീടുകള്‍ പോലെ വളരെ വേഗം പായൂന്ന ആധുനിക ഫെറി വാഹനങ്ങള്‍ ജലപാതയില്‍ എത്തിക്കണം. ബോയിങ്ങ് 747 എന്‍ജിന്‍ ഘടിപ്പിച്ച ജലവാഹനങ്ങള്‍ വരെ എത്തികഴിഞ്ഞിരിക്കുന്നു.
കേരളത്തിന്‍റെ അത്രയും സാധ്യതയില്ലാത്ത യൂറോപ്പ്യന്‍ നാടുകളില്‍ വാട്ടര്‍വേ വലിയ വരുമാനം ഉണ്ടാക്കുന്നു. ജലപാത വികസനം പൂര്‍ത്തികരിച്ചാല്‍ ടൂറിസം രംഗത്ത് ആയിരക്കണക്കിന് തൊഴില്‍ നേടാനാകും.

YOUR EXTRAORDINARY STORY STARTS NOW
Write us a mail

Or Call us now
+91 9605730071