വെള്ളം കയറി നശിച്ചതെല്ലാം കളയാൻ വരട്ടെ ! ഇ–മാലിന്യം പണം നൽകി വാങ്ങാൻ ആളുണ്ട്

വെള്ളം കയറി നശിച്ചതെല്ലാം കുപ്പയിലേക്ക് തള്ളാന്‍ വരട്ടെ. വെള്ളപ്പൊക്കം നശിപ്പിച്ച ഇലട്രിക് ,ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ശേഖരിച്ചുവച്ചാല്‍ ആപത്ത് കാലത്ത് ചെറുതെങ്കിലും ഒരു തുക കയ്യില്‍ കിട്ടും.ഒപ്പം മാലിന്യമെന്ന വലിയ തലവേദനയും ഒഴിഞ്ഞുകിട്ടും. പ്രളയമേഖലകളിലെ ഇ–മാലിന്യം പണം കൊടുത്തുവാങ്ങാന്‍ തയാറായി കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനം രംഗത്ത്. റീസൈക്ലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വേവ്സ് സ്ഥാപനമാണ് ഇ–മാലിന്യങ്ങളും ഇലക്ട്രിക്കല്‍ മാലിന്യങ്ങളും വാങ്ങാന്‍ തയാറായി രംഗത്തെത്തിയിരിക്കുന്നത്.

കിലോയ്ക്ക് ഇരുപത്തിയഞ്ച് രൂപ മുതല്‍ ഇരുന്നൂറു രൂപ വരെ നല്‍കിയാണ് ഇ– മാലിന്യങ്ങള്‍ കമ്പനി ശേഖരിക്കുന്നത്. ഒരു പ്രദേശത്തേതെല്ലാം ഒന്നിച്ചു നല്‍കാന്‍ തയാറായാല്‍ സ്ഥലത്തെത്തി ശേഖരിക്കുകയും ചെയ്യും. ഇപ്പോള്‍ പെരുമ്പാവൂരിലും കോഴിക്കോടുമാണ് കമ്പനിയുടെ കലക്ഷന്‍ സെന്ററുകള്‍ഇ– മാലിന്യങ്ങള്‍ വേര്‍തിരിച്ച് റീസൈക്ലിങ് യൂണിറ്റുകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്.

YOUR EXTRAORDINARY STORY STARTS NOW
Write us a mail

Or Call us now
+91 9605730071