News

കുടിയേറ്റം ഇനി ഇടുക്കിയുടെ ടൂറിസം ഭൂപടത്തില്‍!!! സ്മാരക വില്ലേജിന് അനുമതി

ചെറുതോണി: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് എന്ന പദ്ധതിക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് 3 കോടി രൂപ അനുവദിച്ചത്. കുടിയേറ്റ കര്‍ഷക ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു ശില്‍പ്പമാണ് പ്രധാന ആകര്‍ഷണം. ജില്ലയിലെ കുടിയേറ്റ കര്‍ഷകരുടെ വിവിധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രധാന വ്യക്തികളുടെ പ്രതിമകളും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും. ഇടുക്കി ഡാമിനോടനുബന്ധിച്ച് ഡിറ്റിപിസിയുടെ കൈവശത്തിലുള്ള ടൂറിസം പദ്ധതിയ്ക്കായി നീക്കി വെച്ചിട്ടുള്ള സ്ഥലത്ത് 5 ഏക്കറിലാണ് ഈ പദ്ധതി തയ്യാറാവുന്നത്. ജില്ലയിലെ […]

More Details
ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്രയിൽ അറിഞ്ഞിരിക്കേണ്ടത്

അതിസാഹസികത ഇഷ്ടപ്പെടുന്നവരെ ഏറെ സന്തോഷിപ്പിക്കുന്ന, പ്രകൃതി അതിമനോഹരമായി അണിയിച്ചൊരുക്കി നിർത്തിയിരിക്കുന്ന, സ്വർഗതുല്യമായ ഒരിടമാണ് ഇല്ലിക്കൽ കല്ല്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്ക് സമീപമാണ് പ്രകൃതിയുടെ കയ്യൊപ്പു പതിഞ്ഞ ഈ സുന്ദരഭൂമി സ്ഥിതി ചെയ്യുന്നത്. കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്പോൾ, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് ഇല്ലിക്കൽ കല്ലിലുള്ളത്. അതിമനോഹരമെങ്കിലും അപകട സാധ്യത കൂടുതലുള്ള ഈ സുന്ദരഭൂമിയിലേക്കു യാത്ര ചെയ്യുമ്പോൾ കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കുന്നത് യാത്ര കൂടുതൽ സുന്ദരമാക്കും. സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി മുകളിലായാണ് ഇല്ലിക്കൽ […]

More Details
മാംഗോ മെഡോസിലേക്ക് ജനപ്രവാഹം

അവധി ദിവസങ്ങൾ ആഘോഷിക്കാൻ മാംഗോ മെഡോസ് ഒരുങ്ങിക്കഴിഞ്ഞു. കടുത്തുരുത്തിയിലെ അഗ്രിക്കൾചറൽ തീം പാർക്കിനെപ്പറ്റി നല്ല അഭിപ്രായമാണ് എല്ലാവരും പറയുന്നത്. കുട്ടികൾക്ക് കളിക്കാൻ സ്ഥലമുണ്ട്. മുതിർന്നവർക്ക് നീന്തൽക്കുളമുണ്ട്. നടന്നു കാണാൻ അത്യപൂർവ സസ്യങ്ങളുടെ തോട്ടമുണ്ട്. ഇതെല്ലാം കണ്ടാസ്വദിക്കാൻ കേബിൾ കാറുമുണ്ട്. 120 കോടി രൂപ മുടക്കി ഉണ്ടാക്കിയിട്ടുള്ള ഈ എന്റർടെയ്ൻമെന്റ് പാർക്ക് കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടമാകും. കാരണം, നീലക്കൊടുവേലി മുതൽ കൃഷ്ണനാൽ വരെ ആയിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട്. കോട്ടയത്തു കടുത്തുരുത്തിക്കടുത്ത് ആയാംകുടിയിലാണ് മാംഗോ മെഡോസ്. ഒരു […]

More Details
മാറേണ്ടതുണ്ട്, മലയാളികളുടെ മനോഭാവങ്ങൾ

പുനരധിവാസത്തിന്റെയും പുനർനിർമാണത്തിന്റെയും രൂപരേഖ തയ്യാറാക്കുന്നിടത്തുനിന്നുതന്നെ പുതിയൊരു അധിവാസപദ്ധതി നാം തുടങ്ങേണ്ടതുണ്ട്. നമ്മുടെ മനോഭാവം മാറ്റിയെടുക്കുക എന്നതിൽനിന്ന് തുടങ്ങണം. മനുഷ്യർ സമൂഹമായി നിലനിന്നുപോരുന്നിടത്തൊക്കെ ജീവിക്കുന്ന അതതു പരിസരവുമായാണ് ഇണങ്ങിച്ചേരുന്നത്. അതുകൊണ്ടുതന്നെ അവരവരുടെ ജീവിതസ്ഥലത്തുനിന്നോ പരിസരങ്ങളിൽനിന്നോ മാറിത്താമസിക്കേണ്ടി വരുന്നത് ഇവരെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അവരവരുടെ സ്ഥലത്തായാൽപോലും പുതിയൊരു ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നതും പലർക്കും അംഗീകരിക്കാനാകില്ല. ജീവിതത്തിനപ്പുറത്ത് മറ്റൊന്നുമില്ലെന്നും ജീവിക്കുകയെന്നതാണ് പ്രധാനമെന്നും കരുതുന്നിടത്തുമാത്രമേ മാറിയുള്ള ചിന്തകൾക്ക് സ്ഥാനം ലഭിക്കുകയുള്ളൂ. വീടുകൾ നിർമിക്കുമ്പോൾ മലമ്പ്രദേശങ്ങളായ ഇടുക്കിയിലും വയനാട്ടിലും മരണങ്ങൾ ഏറെയും സംഭവിച്ചിട്ടുള്ളത് […]

More Details
ബുള്ളറ്റിൽ ഹിമാലയ യാത്രയ്‌ക്കൊരുങ്ങി 2 യുവതികൾ

ബുള്ളറ്റിൽ ഹിമാലയ യാത്രയ്‌ക്കൊരുങ്ങുകയാണ് തൃശൂർ സ്വദേശിനികളായ രണ്ടു പത്തൊമ്പതുകാരികൾ. 18 ദിവസത്തെ യാത്രയിൽ 6000 കിലോമീറ്റർ താണ്ടുകയാണ് ലക്ഷ്യം. ചാലക്കുടി സ്വദേശികളായ ആൻഫിയും അനഘയുമാണ് സാഹസികസഞ്ചാരത്തിന് ഒരുങ്ങുന്നത്. സ്ത്രീസുരക്ഷ എന്ന സന്ദേശമുയർത്തിയാണ് തങ്ങളുടെ യാത്രയെന്നും ജൂൺ 19ന് ചാലക്കുടിയിൽനിന്ന് യാത്ര ആരംഭിക്കുമെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽനിന്ന് ചണ്ഡീഗഢ്, മണാലി, കൊയ്‌ലോങ്ങ്, ലേ, നുബ്ര വഴി പാങ്ങോങ്ങിലെത്തുന്ന രീതിയിലാണ് യാത്ര. ബുള്ളറ്റ് ഓടിക്കാൻ തുടങ്ങിയതുമുതൽ ധൈര്യത്തോടെയും തന്റേടത്തോടെയും ആളുകളോട് സംസാരിക്കാൻ സാധിച്ചതായി ഇവർ പറയുന്നു. 350 സിസി […]

More Details
YOUR EXTRAORDINARY STORY STARTS NOW
Write us a mail

Or Call us now
+91 9605730071