മാംഗോ മെഡോസിലേക്ക് ജനപ്രവാഹം

അവധി ദിവസങ്ങൾ ആഘോഷിക്കാൻ മാംഗോ മെഡോസ് ഒരുങ്ങിക്കഴിഞ്ഞു. കടുത്തുരുത്തിയിലെ അഗ്രിക്കൾചറൽ തീം പാർക്കിനെപ്പറ്റി നല്ല അഭിപ്രായമാണ് എല്ലാവരും പറയുന്നത്. കുട്ടികൾക്ക് കളിക്കാൻ സ്ഥലമുണ്ട്. മുതിർന്നവർക്ക് നീന്തൽക്കുളമുണ്ട്. നടന്നു കാണാൻ അത്യപൂർവ സസ്യങ്ങളുടെ തോട്ടമുണ്ട്. ഇതെല്ലാം കണ്ടാസ്വദിക്കാൻ കേബിൾ കാറുമുണ്ട്. 120 കോടി രൂപ മുടക്കി ഉണ്ടാക്കിയിട്ടുള്ള ഈ എന്റർടെയ്ൻമെന്റ് പാർക്ക് കണ്ടില്ലെങ്കിൽ അതൊരു വലിയ നഷ്ടമാകും. കാരണം, നീലക്കൊടുവേലി മുതൽ കൃഷ്ണനാൽ വരെ ആയിരത്തിലേറെ ഇനം അപൂർവ മരങ്ങൾ ഇവിടെയുണ്ട്.

കോട്ടയത്തു കടുത്തുരുത്തിക്കടുത്ത് ആയാംകുടിയിലാണ് മാംഗോ മെഡോസ്. ഒരു ദിവസത്തെ ടൂർ, റിസോർട്ട് ടൂർ, ആയുർവേദ ചികിത്സ, സുഖവാസം തുടങ്ങിയ സൗകര്യങ്ങളോടെ ഇക്കോ ടൂറിസമാണ് മാംഗോ മെഡോസ്. മത്സ്യക്കുളം, മരക്കൂട്ടം, കൃഷിയിടം, കന്നുകാലി ഫാം, ബോട്ട് സവാരി, റോപ് വേ, റസ്റ്ററന്റ്, റിസോർട്ട് എന്നിവയാണ് മാങ്കോ മെഡോസ് എന്ന പാർക്കിന്റെ ഉള്ളടക്കം.

YOUR EXTRAORDINARY STORY STARTS NOW
Write us a mail

Or Call us now
+91 9605730071